പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്

 | 
amarindr

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പടുന്ന അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് വെള്ളിയാഴ്ച അറിയിച്ചു. അമരീന്ദര്‍ രൂപവത്കരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും സാന്നിധ്യത്തിലായിരിക്കും എണ്‍പതുകാരനായ അമരീന്ദറിന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ കൊല്ലമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്.