ചാമ്പ്യൻസ് ലീ​ഗ്: വിയ്യാറയലിനെ തോൽപ്പിച്ച് ലിവർപൂൾ (2-0) ​​​​​​​

 | 
liverpool

ആൻഫീൽഡിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബസ് പാർക്ക് ചെയ്തും ഇടക്ക് ഒറ്റപ്പെട്ട പ്രത്യാക്രമണ ശ്രമങ്ങൾ നടത്തിയും ആദ്യപകുതി ഉനയ് എമിറിയുടെ സംഘം പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതി ലിവർപൂൾ അത് മറികടന്നു. 53,55 മിനിറ്റുകളിൽ വീണ രണ്ട് ​ഗോളുകൾ കളിയുടെ ഭാവി നിശ്ചയിച്ചു. ജോർദാൻ ഹെൻഡേഴ്സൺ തൊടുത്ത ക്രോസ് വിയ്യ റയൽ താരം പെർവിസ് എസ്തുപിനാന്റെ കാലിലൂടെ സെൽഫ് ​ഗോളായി. രണ്ട് മിനിറ്റിന് അപ്പുറം സാദിയോ മാനെ, മുഹമ്മദ് സലയുടെ പാസ് വലിയലെത്തിച്ചു.

രണ്ട് ​ഗോൾ വിജയത്തോടെ ഇനി വിയ്യാറയിലിന്റെ ഹോം മൈതാനത്ത് ലിവർപൂളിന് കുറേക്കൂടി ആത്മവിശ്വാസത്തിൽ കളിക്കാം. മുൻ റൗണ്ടുകളിൽ യുവന്റസിന്റെയും ബയേൺ മ്യൂണിക്കിന്റെയും കുതിപ്പ് തടഞ്ഞു നിർത്തിയ വില്ലാറിയൽ ടീമിന് പക്ഷെ ക്ലോപ്പിനേയും സംഘത്തേയും തടയാനായില്ല.

രണ്ടാംപാദ മത്സരം മെയ് മൂന്നിന് നടക്കും.