ചാമ്പ്യൻസ് ലീ​ഗ്: ലിവർപൂൾ ഫൈനലിൽ

രണ്ടാം പാദത്തിലും വിയ്യാറയലിനെ തോൽപ്പിച്ചു.  വിജയം രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക്. അ​ഗ്ര​ഗേറ്റ് 5-2

 | 
liverpool

രണ്ടാം പാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയൽ ലിവർപൂളിനെ ഒന്ന് വിറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ തനി സ്വരൂപം പുറത്തെടുത്തു. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയിച്ച്, അ​ഗ്ര​ഗേറ്റിൽ 5-2ന്റെ ആധികാരിക വിജയത്തോടെ അവർ ഫൈനലിൽ. മാഞ്ചസ്റ്റർ സിറ്റിയോ, റയൽ മാഡ്രിഡോ എതിരാളികൾ എന്ന് ബുധാനാഴ്ച്ച രാത്രി അറിയാം. 

കളി തുടങ്ങിയ ഉടനെതന്നെ ​ഗോളടിച്ച് വിയ്യ ഞെട്ടിച്ചു. മൂന്നാം മിനിറ്റിൽ തന്നെ ​ഗോൾ. ബൗലായേ ദിയ സ്കോർ ചെയ്തു. 41ാം മിനിറ്റിൽ ഫ്രാൻസീസ് കോക്വലിൻ ​ഗോളടിച്ച് അ​ഗ്ര​ഗേറ്റിൽ സമനില നേടിയതോടെ ആതിഥേയ ആരാധകർക്ക് ആവേശം അണപൊട്ടി. എന്നാൽ രണ്ടാം പകുതിയിൽ ജോട്ടയെ പിൻവലിച്ച് ലൂയിസ് ഡിയാസിനെ ഇറക്കിയതോടെ ലിവർപൂൾ ആക്രമണം കടുപ്പിച്ചു. ഇതിന് ഫലമുണ്ടായി. 62ാം മിനിറ്റിൽ സലയുടെ അസിസ്റ്റിൽ ഫാബിഞ്ഞോ ​ഗോളടിച്ചു. തൊട്ടു പിന്നാലെ അലക്സാണ്ടർ അറണോൾഡിന്റെ പാസിൽ തല വെച്ച് ലൂയിസ് ഡിയാസ് ​ഗോൾ നേടി. 74ാം മിനിറ്റിൽ സാദിയോ മാനേയുടെ സോളോ ​ഗോൾ. 

ആദ്യപകുതിയിൽ കളിച്ച വിയ്യാറയലിന്റെ നിഴൽ മാത്രമാണ് രണ്ടാം പകുതിയിൽ കണ്ടത്. 85ാം മിനിറ്റിൽ എറ്റിനെ ചുവപ്പുകാർഡ് കണ്ട് പുറത്തായി.