ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും സെമിയിൽ
അത്‌ലറ്റിക്കോ മാഡ്രിഡിനെ തളച്ച് മാഞ്ചസ്റ്റർ സിറ്റിയും ബെൻഫിക്കയെ മറികടന്ന് ലിവർപൂളും ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നു. റയൽ മാഡ്രിഡും വിയ്യാറായലും നേരത്തെ സെമിയിൽ എത്തിയിരുന്നു.
അത്‌ലറ്റികോ മാഡ്രിഡുമായുള്ള രണ്ടാം പാദം മാഞ്ചസ്റ്റർ സിറ്റി ഗോൾ രഹിതമായി പിരിഞ്ഞു. ആദ്യ പാദത്തിലെ ഒരു ഗോൾ ജയത്തോടെ ടീം സെമി ഉറപ്പാക്കി. ആദ്യ പാദത്തെ അപേക്ഷിച്ച് അത്‌ലറ്റി സ്വന്തം മൈതാനത്ത് കൂടുതൽ ആക്രമിച്ചു കളിച്ചു എങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.
ബെൻഫിക്കയുമായുള്ള രണ്ടാം പാദം മൂന്ന് ഗോൾ സമനിലയിൽ ആണ് ലിവർപൂൾ പിരിഞ്ഞത്. രണ്ടു പാദങ്ങളിലുമായി 6- 4ന്റെ അഗ്രഗേറ്റ്.
ഇബ്രാഹിമ കോന്റെയുടെ ഗോളും റോബർട്ടോ ഫിർമിനോയുടെ ഇരട്ട ഗോളുമാണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. എന്നാൽ ഗോൺസാലോ റാമോസ്, റോമൻ യേറേമംചുക്ക്, ഡാർവിൻ നൂനസ് എന്നിവർ ബെൻഫെക്കക് വേണ്ടി സമനില നേടി.
സെമിയിൽ ലിവർപൂൾ റയൽ മാഡ്രിഡിനെയും ലിവർപൂൾ വിയ്യാ റയലിനെയും നേരിടും. 26,27 തീയതികളിൽ ആണ് സെമിഫൈനലിന്റെ ആദ്യപാദം.