ചാമ്പ്യൻസ് ലീ​ഗ്: ആദ്യ സെമിയിൽ റയലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം (4-3) ​​​​​​​

 | 
city

ഏഴു ​ഗോളുകൾ പിറന്ന ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി. 3 നെതിരെ 4 ​ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ഡിബ്രൂണേ, ജിസൂസ്, ഫോഡൻ, ബെർണാണ്ടോ സിൽവ എന്നിവർ സിറ്റിയുടെ ​ഗോളുകൾ നേടിയപ്പോൾ കരീംബെൻസെമയുടെ ഇരട്ട ​ഗോളും വിനീഷ്യസ് ജൂനിയറിന്റെ ​ഗോളും മാഡ്രഡിന്റെ രക്ഷക്കെത്തി.

എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയായിരുന്നു മുൻതൂക്കം. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ റിയാദ് മെഹറസിന്റെ മനോരഹമായ ഒരു ക്രോസിൽ തലവച്ച് ഡിബ്രൂണേ സിറ്റിക്കായി ലീഡ് നേടി. 11ാം മിനിറ്റിൽ ഡിബ്രൂണയുടെ പാസിൽ നിന്നും ജിസൂസ് രണ്ടാം ​ഗോൾ നേടി. എന്നാൽ 33ാം മിനിറ്റിൽ ഫെർലാന്റ് മെന്റിയുടെ അസിസ്റ്റിൽ കരീം ബെൻസമെ തന്റെ ആദ്യ ​ഗോൾ‍ നേടി. 

രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ഫോഡൻ സ്കോർ ചെയ്തു. ഫെർണാണ്ടിഞ്ഞോയുടെ പാസിൽ നിന്നും ​ഗോൾ. എന്നാൽ രണ്ടു മിനിറ്റിന് ഇപ്പുറം അതേ ഫെർണാണ്ടിഞ്ഞോയുടെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയർ സ്കോർ ചെയ്തു. 74ാം മിനിറ്റിൽ സിൻചെങ്കോ നടത്തിയ മുന്നേറ്റത്തിൽ നിന്നും ബെർണാണ്ടോ സിൽവ സ്കോർ ചെയ്തു. 81ാം മിനിറ്റിൽ ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ലപോർട്ടിന്റെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്ന് കിട്ടിയ ഹാന്റ്ബോൾ പെനാൽറ്റി 82ാം മിനിറ്റിൽ ബെൻസെമ ​ഗോളാക്കി മാറ്റി. 

മെയ് 4നാണ് രണ്ടാം പാദ മത്സരം. ഇന്ന് രാത്രി വിയ്യാറയൽ- ലിവർപൂൾ മത്സരം നടക്കും.