ചാമ്പ്യൻസ് ലീ​ഗ്: ക്വാർട്ടർ ലൈനപ്പായി,ചെൽസിക്ക് എതിരാളികൾ റയൽ

 | 
CHAMPIANS LEAGUE
 ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. നിലവിലെ ജേതാക്കളായ ചെൽസിക്ക് റയൽ മാഡ്രിഡാണ് എതിരാളികൾ. ഇം​ഗ്ലീഷ് ജേതാക്കളായ സിറ്റിക്ക് എതിരാളികൾ സ്പാനിഷ് ക്ലബ്ബായ അത്‍ലറ്റിക്കോ മാഡ്രിഡ് ആണ്. ബയേൺ മ്യൂണിക്ക് വിയ്യാറയലിനേയും ലിവർപൂൾ എഫ്സി ബെൻഫിക്കയേയും നേരിടും.

ചെൽസി- റയൽ മത്സര വിജയികൾ, സിറ്റി- അത്‍ലറ്റിക്കോ വിജയികളേയും ബയേൺ- വിയ്യാറയൽ മത്സര വിജയികൾ ലിവർപൂൾ- ബെൻഫിക്ക വിജയികളേയും സെമിയിൽ നേരിടും. ഏപ്രിൽ 5,6 തിയ്യതികളിലും 12,13 തിയ്യതികളിലുമായി 2 പാദമത്സരങ്ങളും നടക്കും. ഏപ്രിൽ 26,27 തിയ്യതികളിൽ ആദ്യപാദ സെമിയും മെയ് 3,4 ന് രണ്ടാം പാദ സെമിയും നടക്കും.മെയ് 28ന് പാരിസിലാണ് ഫൈനൽ.