ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ: ആദ്യപാദത്തിൽ സിറ്റിക്കും ലിവർപൂളിനും ജയം

(സിറ്റി 1-0 അത്ലറ്റിക്കോ മാഡ്രിഡ്), ( ബെന്‍ഫിക്ക 1- 3 ലിവര്‍പൂള്‍)
 | 
city

ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ഫൈനൽ ആയിട്ടും എതിരിളായുടെ ​ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും പായിക്കാതെ കളിച്ച അത്‍ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയും ബെൻഫിക്കക്കെതിരെ ഒന്നിനെതിരെ മൂന്ന് ​ഗോളടിച്ച് ലിവർപൂളും വിജയത്തോടെ തുടങ്ങി. 

ഡീ​ഗോ സിമിയോണിയുടെ ടീം പ്രതിരോധ കോട്ട കെട്ടിയാണ് മാഞ്ചസ്റ്റർ സിറ്റിയെ തടഞ്ഞു നിർത്തിയത്. ഫലമോ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സിറ്റി ഉണ്ടാക്കിയെങ്കിലും ​ഗോൾ വലക്കു നേരെ ആദ്യ പകുതിയിൽ സിറ്റിക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. എന്നാൽ 68ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫിൽ ഫോഡൻ അത്‍ലറ്റി പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി പന്ത് കെവിൻ ഡിബ്രൂണക്ക് എത്തിച്ചു. അദേഹം അത് മനോഹരമായി വലയിലെത്തിച്ചു.

90 മിനിറ്റ് കളിയിൽ സിറ്റി വലക്കു നേ്രെ ഒരു ഷോട്ട് ഉതിർക്കാൻ ജോ ഫിലിക്സും അന്റോയ്ൺ ​ഗ്രീസ്മാനും  ഉൾപ്പെട്ട അത്‍ലറ്റി മുന്നേറ്റ നിരക്ക് കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇങ്ങിനെ ഒരു മത്സരം ഉണ്ടായിട്ടില്ല. 

ലിസ്ബണിൽ നടന്ന മത്സരത്തിൽ  ബെൻഫിക്കക്കെതിരെ ലിവർപൂളിന് തന്നെയായിരുന്നു ആധിപത്യം. 17ാം മിനിറ്റിൽ ഇബ്രാഹിമ കോനാറ്റേ ആദ്യ ​ഗോൾ നേടി. 34ാം മിനിറ്റിൽ സാദിയോ മാനേ ലീഡ് ഉയർത്തി. രണ്ടാം പകുതി തുടങ്ങിയ ഉടനെ 49ാം മിനിറ്റിൽ ബെൻഫിക്ക ഡാർവിൻ നൂനസിലൂടെ ഒരു ​ഗോൾ മടക്കിയെങ്കിലും 87ാം മിനിറ്റിൽ ​ഗോൾ നേടി ലൂയിസ് ഡിയാസ് ലിവർപൂളിന് രണ്ടാം പാദത്തിലേക്ക് രണ്ടു ​ഗോൾ നേട്ടം നേടിക്കൊടുത്തു. 

13ാം തിയ്യതി രാത്രിയാണ് രണ്ടാം പാദമത്സരം. ഇന്ന് രാത്രി ചെൽസി റയൽ മാഡ്രിഡിനേയും വിയ്യാറയൽ ബയേൺ മ്യൂണിക്കിനേയും നേരിടും.