ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു

 | 
Warne
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നറുമായ ഷെയിൻ വോൺ അന്തരിച്ചു. തായ്‌ലാന്റിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. 52 വയസ്സായിരുന്നു.

15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ നിന്ന് 709 വിക്കറ്റ് നേടിയ വോൺ, വിസ്ഡന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 5 കളിക്കാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

തായ്ലാന്റിലെ ഒരു വില്ലയിൽ അബോധാവസ്ഥയിൽ ആണ് വോണിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.