പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

 | 
Schools

സംസ്ഥാനത്തെ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളുടെ അധ്യയന സമയം നീട്ടാന്‍ തീരുമാനം. ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. തിങ്കളാഴ്ച മുതല്‍ ഇത് നിലവില്‍ വരും. നിലവില്‍ ഉച്ചവരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍ നടന്നു വന്നിരുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി 21 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈന്‍ മാത്രമാക്കിയിരുന്നു. ഫെബ്രുവരി 14 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇവയും വൈകുന്നേരം വരെയാക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.