സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു, പെട്രോള്‍ 113ന് മേല്‍; ഇന്ധന വില 11-ാം ദിവസവും വര്‍ദ്ധിപ്പിച്ചു
Mar 31, 2022, 09:54 IST
| 
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു. തിരുവനന്തപുരത്താണ് ഡീസല്‍ വില 100 പിന്നിട്ടത്. 100.14 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ ഡീസല്‍ വില. പെട്രോളിന് 113.24 രൂപയാണ് തിരുവനന്തപുരത്തെ വില.
കൊച്ചിയില്‍ പെട്രോള്‍ വില 111.28 രൂപയായും ഡീസല്‍ വില 98.20 രൂപായും ഉയര്‍ന്നു. കഴിഞ്ഞ 11 ദിവസങ്ങളില്‍ 6.98 രൂപയാണ് പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 6.74 രൂപയും വര്‍ദ്ധിച്ചു. ബുധനാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പായിരുന്നതിനാല്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.