ഫിയോക് യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

 | 
Dileep and Renjith

തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്റെ യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തും. ഐഎഫ്എഫ്‌കെയോട് അനുബന്ധിച്ച് ദിലീപിനെ തള്ളിപ്പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രഞ്ജിത്ത് ദിലീപിനൊപ്പം ഒരേ വേദിയിലെത്തിയത്. ചടങ്ങില്‍ വെച്ച് ദിലീപ് രഞ്ജിത്തിനെ പുകഴ്ത്തുകയും ചെയ്തു.

ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിനെ രഞ്ജിത്ത് സന്ദര്‍ശിച്ചത് തിരുവനന്തപുരം ചലച്ചിത്രോത്സവത്തിലാണ് വിവാദമായി മാറിയത്. പിന്നീട് മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വിശദീകരണവുമായി രഞ്ജിത്ത് രംഗത്തെത്തി. ദിലീപിനെ ജയിലില്‍ വെച്ച് കണ്ടത് അവിചാരിതമായാണെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താന്‍ പിന്തുണച്ച് ഒരിടത്തും സംസാരിച്ചിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് ഇരുവരും ഒരു വേദിയില്‍ എത്തിയത്. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപിന്റെ പുകഴ്ത്തല്‍.