ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

 | 
Dileep

നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് രണ്ടു ദിവസത്തിനകം നോട്ടീസ് അയയ്ക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയും സീരിയല്‍ നടിയുമായ സ്ത്രീയെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

സീരിയല്‍ നിര്‍മാതാവായ മറ്റൊരു സ്ത്രീയെയും ചോദ്യം ചെയ്തു. അതിജീവിതയായ നടിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ സ്ത്രീയാണെന്ന് അന്വേഷണസംഘം പറയുന്നു. ഇവര്‍ തിരുവനന്തപുരത്ത് മുന്‍പ് പരസ്യഏജന്‍സി നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ മുന്‍ നായികയായിരുന്ന ഒരു നടിയെക്കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.