യൂറോപ്പ ലീഗ് ക്വാർട്ടറിൽ സമനിലപ്പൂരം; നാലിൽ മൂന്ന് കളിയും സമനിലയിൽ

ബാഴ്‌സലോണക്കും സമനില 
 | 
Barca

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ നാലിൽ മൂന്ന് കളിയും സമനിലയിൽ. എല്ലാ സമനിലകളിലും രണ്ടു ടീമും ഓരോ ഗോൾ വീതവും നേടി. പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിങ് ബ്രാഗ മാത്രമാണ് ജയിച്ചത്. അവർ എതിരില്ലാത്ത ഒരു ഗോളിന് റേഞ്ചേഴ്‌സ് എഫ്‌സിയെ തോൽപ്പിച്ചു. ബാഴ്‌സിലോണയും സമനിലയിൽ കുരുങ്ങി.

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫെർട്ടിനെതിരായ കളിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഫെറാൻ ടോറസ്സിന്റെ ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചത്. 66ആം മിനിറ്റിൽ ആണ് ഗോൾ പിറന്നത്. 48ആം മിനിറ്റിൽ ഫ്രാങ്ക്ഫർട്ട്  അവർ ലീഡ് നേടിയിരുന്നു. 

വെസ്റ്റ്ഹാം യുണൈറ്റഡ്- ഒളിമ്പിക് ലിയോണെ മത്സരമാണ് ഓരോ ഗോൾ സമനിലയിൽ പിരിഞ്ഞത്. 52ആം മിനിറ്റിൽ വെസ്റ്റ് ഹാം ലീഡ് നേടി. ബോവൻ ആണ് സ്കോർ ചെയ്തത്. എന്നാൽ 66ആം മിനിറ്റിൽ ലിയോണെ സമനില പിടിച്ചു. 

റെഡ്ബുൾ ലൈപ്സിഗ്‌- അറ്റ്ലാന്റ മത്സരവും സമനിലയിൽ ആയി.