ട്വിറ്ററിനെ സ്വന്തമാക്കി ഇലോൺ മസ്ക്

ഇലോൺ മസ്ക്കിന്റെ ഓഫറിനോട് യെസ് പറഞ്ഞ് ട്വിറ്റർ ബോർഡ് അം​ഗങ്ങൾ
 
 | 
twitter

 

 

ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ  44 ബില്യൺ ഡോളർ ഡീലിനോട് യെസ് പറഞ്ഞ് ട്വിറ്റർ ഡയറക്ടർ ബോർഡ്. ഇതോടെ ട്വിറ്റർ മസ്ക്കിന് സ്വന്തമായി. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്. നിലവിൽ കമ്പനിയിൽ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോർഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു. ഇതിനോടാണ് ഡയറക്ടർ ബോർഡ് അനുകൂലമായി പ്രതികരിച്ചത്. 

 ജനാധിപത്യത്തിന്റെ അടിത്തറയാണ് സംസാര സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് മെച്ചപ്പെടുക, അൽഗരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും ആധികാരികമാക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ട്വിറ്ററിന് വളരെയധികം സാധ്യതകളുണ്ട് - കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും അൺലോക്ക് ചെയ്യുന്നതിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മസ്‌ക് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പത്രക്കുറിപ്പിൽ പറഞ്ഞു.

ഫോര്‍ബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.