യൂറോപ്പ ലീഗ്: സെമി കാണാതെ ബാഴ്‌സിലോണ പുറത്ത്

 | 
Football

യൂറോപ്പ ലീഗ് ക്വർട്ടറിൽ ജർമ്മൻ ക്ലബ്ബ് ഐൻട്രക്ട് ഫ്രാങ്ക്ഫാർട്ടിനോട് തോറ്റ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ പുറത്തായി. രണ്ടാംപാദ ക്വാർട്ടറിൽ 3-2 നാണ് ബാഴ്‌സ തോറ്റത്. ആദ്യ പാദ മത്സരം ഓരോ ഗോൾ സമനിലയിൽ പിരിഞ്ഞിരുന്നു.

മൂന്ന് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് ബാഴ്‌സ രണ്ടു ഗോളും നേടിയത്. ഫ്രാങ്ക്ഫർട്ടിന് വേണ്ടി 2 ഗോളും ഒരു അസിസ്റ്റുമായി ഫിലിപ്പ് കോസ്റ്റിക് തിളങ്ങി. ബാഴ്‌സയുടെ ഗോൾ നേടിയത് സെർജിയോ ബുസ്ക്വിറ്റ്‌സ്, മെംഫിസ് ഡീപേ എന്നിവർ ആണ്.

അറ്റലാന്റയെ തോല്പിച്ചു റെഡ്ബുൾ ലെപ്സിഗ്, സ്പോർട്ടിങ് ബ്രാഗയെ തോൽപ്പിച്ച് റേഞ്ചേഴ്സ്, ഒളിമ്പിക് ലിയോണിനെ തോൽപ്പിച്ചു വെസ്റ്റ്ഹാം യുണൈറ്റഡ് എന്നിവരും സെമിയിൽ എത്തി. 

വെസ്റ്റ്ഹാം, ഫ്രാങ്ക്ഫർട്ടിനെയും , ലെപ്സിഗ് റേഞ്ചേഴ്സിനെയും നേരിടും.