ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനുള്ള നീക്കവുമായി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

 | 
FEOUK

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനുള്ള നീക്കവുമായി ഫിയോക്. 2017ല്‍ രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് ആജീവനാന്ത വൈസ് ചെയര്‍മാന്‍. തീയേറ്റര്‍ ഉടമകളുടെ സംഘടനാ തലപ്പത്തിരിക്കുകയും ഒടിടി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതാണ് നേതൃത്വത്തിനെതിരെ സംഘടന നിലപാടെടുക്കാന്‍ കാരണം. 

മാര്‍ച്ച് 31ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ഇരുവരെയും പുറത്താക്കാനാണ് നീക്കം. ഫിലിം എക്‌സിബിേേറ്റഴ്‌സ് ഫെഡറേഷനില്‍ നിന്ന് വിട്ടുപോന്ന തീയേറ്റര്‍ ഉടമകളാണ് ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ ഫിയോക് രൂപീകരിച്ചത്. ഇരുവരെയയും ചെയര്‍മാനും വൈസ് ചെയര്‍മാനുമാക്കിക്കൊണ്ട് രൂപീകരിച്ച ഭരണഘടനയില്‍ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും എഴുതിച്ചേര്‍ത്തിരുന്നു.

ഭരണഘടനയിലെ ഈ ചട്ടം ഭേദഗതി ചെയ്യാനാണ് വിജയകുമാര്‍ പ്രസിഡന്റായ ഫിയോക് ഭരണസമിതിയുടെ നീക്കം. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തുടങ്ങിയ അഭിപ്രായഭിന്നതയാണ് നിലവിലെ സാഹചര്യങ്ങളിലേക്ക് കൊണ്ടുവന്നെത്തിച്ചത്. 

്മരയ്ക്കാര്‍ റിലീസ് വിഷയത്തിനിടെ ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ നിന്ന് രാജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് മുഖേന നല്‍കിയ രാജിയെക്കുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വ്യക്തമാക്കുന്നത്.