കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും

 | 
lalu prasad yadav

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദിന് വീണ്ടും തടവും പിഴയും. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് ലാലുവിന് കോടതി ശിക്ഷ വിധിച്ചത്. 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. ഡോറാന്‍ഡ ട്രഷറിയില്‍ ് 139.35 കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. 

ജാര്‍ഖണ്ഡിലെ ഡോറാന്‍ഡ ട്രഷറിയില്‍ നിന്ന് അനധികൃതമായി ഇത്രയും വലിയ തുക പിന്‍വലിച്ചുവെന്നാണ് കണ്ടെത്തിയത്. 99 പേര്‍ പ്രതികളായ കേസില്‍ 24 പേരെ വെറുതെ വിട്ടിരുന്നു. ലാലുപ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങുന്നതിനായി വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.