ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ടസ് വാഹനാപകടത്തിൽ മരിച്ചു

 | 
symonds

ഓസ്ട്രേലിയയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് വാഹനാപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വരുന്നതേയുള്ളൂ. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്‌ട്രേലിയൻ ടീമിലെ അം​ഗമായിരുന്ന സൈമണ്ട്സ്. സഹ താരങ്ങൾ റോയ് എന്നാണ് അദേഹത്തെ വിളിച്ചിരുന്നത്. ഷെയ്ൻ വോണിനു പിന്നാലെ സമകാലികനായ മറ്റൊരു താരത്തെയാണ് ക്രിക്കറ്റിന് നഷ്ടമാകുന്നത്.

ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയൻ ടീമിനായി പാഡണിഞ്ഞു. 198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും സൈമണ്ട്സിന്റെ പേരിലുണ്ട്.  26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.