ബജാജ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

 | 
Rahul Bajaj

ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധിതനായി പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ഏപ്രില്‍ വരെ ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്ന രാഹുല്‍ ബജാജ് മോശം ആര്യോഗത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. 

1938ല്‍ ജനിച്ച അദ്ദേഹം 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയത്. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായിരുന്നു. വാഹന വ്യവസായ രംഗത്തുള്‍പ്പെടെ ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍ണായക ശക്തിയായിരുന്നു രാഹുല്‍ ബജാജ്.