കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലു മരണം; ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

 | 
Kalamassery

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മരണം. 7 പേരാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ ആദ്യം രക്ഷപ്പെടുത്തിയ രണ്ടു പേര്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല. ഒരാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 

ഉച്ചയ്ക്ക് ഒരു മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപമുള്ള ഇലക്ട്രോണിക് സിറ്റിയിലാണ് അപകടമുണ്ടായത്. കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ പതിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ രണ്ടു പേരെ രക്ഷപ്പെടുത്താനായി. പിന്നീട് നടന്ന തെരച്ചിലിലാണ് നാലു പേരെ പുറത്തെടുത്തത്.