ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 108 രൂപയ്ക്ക് മേല്‍

 | 
Fuel

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. നവംബറിന് ശേഷം ചൊവ്വാഴ്ചയാണ് ആദ്യമാണ് ഇന്ധനവില കൂട്ടിയത്. ബുധനാഴ്ച കൂടി വില ഉയര്‍ത്തിയതോടെ രണ്ടു ദിവസം കൊണ്ട് പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69രൂപയുമാണ് കൂടിയത്. 

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 95.17 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 106.35 രൂപയായും ഡീസലിന് 93.45 രൂപയായും വില ഉയര്‍ന്നു.