സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന; ശനിയാഴ്ച ഉയര്‍ന്നത് പവന് 640 രൂപ
Mar 5, 2022, 11:37 IST
| 
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 80 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് ഒരു ദിവസത്തില്‍ വര്‍ദ്ധിച്ചത് 640 രൂപയാണ്. ഗ്രാമിന് 4840 രൂപയും പവന് 38,720 രൂപയുമാണ് ഇന്നത്തെ വില. 35,920 രൂപയായിരുന്നു ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
ഇതിന് ശേഷം 2800 രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 202 നവംബറിലാണ് ഇതിന് മുന്‍പ് പവന് 38,400 രൂപയില്‍ സ്വര്‍ണ്ണവില എത്തിയത്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുതിക്കുകയാണ്. ഇതാണ് രാജ്യത്തും പ്രതിഫലിക്കുന്നത്.