ആശുപത്രി വൃത്തിഹീനം; ചൂലെടുത്ത് തറ തൂത്തുവാരി ഗണേഷ് കുമാര്‍ എംഎല്‍എ, വീഡിയോ
വൃത്തിഹീനമായി കിടന്ന ആശുപത്രി വൃത്തിയാക്കാന്‍ ചൂലെടുത്ത് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. എംഎല്‍എ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച് നിര്‍മിച്ച ആശുപത്രി ഉദ്ഘാടനത്തിന് മുന്‍പേ വൃത്തിഹീനമായി കിടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഗണേഷ് കുമാര്‍.
ഓഫീസും ഫാര്‍മസിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വൃത്തിഹീനമാണെന്ന് കണ്ടതോടെ എംഎല്‍എ ചൂലെടുത്ത് വൃത്തിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും വാങ്ങുന്ന ശമ്പളത്തോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
തറയും ആശുപത്രി ഉപകരണങ്ങളും വൃത്തിഹീനമായ നിലയിലായിരുന്നു. ആറു മാസം മുന്‍പ് തുറന്നു കൊടുന്ന ശൗചാലയങ്ങളും പോട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് 3 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി നിര്‍മിച്ചത്. മന്ത്രി ഉദ്ഘാടനത്തിന് എത്തുന്നതിന് മുന്‍പായി ആശുപത്രി വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ ഫലം ജീവനക്കാര്‍ അനുഭവിക്കുമെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
വീഡിയോ കാണാം