ഐപിഎൽ: ലക്‌നൗ പുറത്ത്; ബാംഗ്ലൂരും രാജസ്ഥാനും ഫൈനൽ ബെർത്തിനായി കളിക്കും

 | 
Rcb

ലക്‌നൗ സൂപ്പർ ജൈന്റ്സിനെ 14 റൺസിന് തകർത്ത് ആർസിബി ഐപിഎൽ രണ്ടാം ക്വാളിഫയറിലേക്ക് എത്തി. ഇനി രാജസ്ഥാനുമായുള്ള കളിയിൽ ജയിച്ചാൽ ഫൈനലിൽ എത്താം. ആർസിബി ഉയർത്തിയ 208 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ലക്‌നൗ 6 വിക്കറ്റിന് 193 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. 

നേരത്തെ 54 പന്തിൽ 112 റൺസ് നേടിയ രജത് പട്ടിദാറിന്റെ ബാറ്റിംഗ് മികവിലാണ് ആർസിബി 208 എന്ന കൂറ്റൻ സ്കോർ നേടിയത്. ദിനേശ് കാർത്തിക്ക് 23 പന്തിൽ 37ഉം കോഹ്‌ലി 25 റൺസും നേടി.

ചേസിങ്‌ തുടങ്ങിയ ലക്‌നൗ ടീമിനെ നായകൻ കെ.എൽ രാഹുൽ വിജത്തിനടുത്തു വരെ എത്തിച്ചെങ്കിലും 19 ഓവർ എറിഞ്ഞ ജോഷ് ഹെസൽവുഡിന് മുന്നിൽ വീണു. രാഹുൽ 58 പന്തിൽ 79 റൺസ് നേടി. ശക്തമായ പിന്തുണ നൽകിയ ദീപക് ഹൂഡ 26 പന്തിൽ 45 റൺസ് നേടി പുറത്തായി. ഹെയ്സൽവുഡ് 3 വിക്കറ്റ് വീഴ്ത്തി. 

വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയർ.