തിരുവനന്തപുരത്ത് റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

 | 
Murder

തിരുവനന്തപുരം, തമ്പാനൂരില്‍ പട്ടാപ്പകല്‍ അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറിയ അക്രമി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലാണ് സംഭവം. റിസപ്ഷനിസ്റ്റായ നാഗര്‍കോവില്‍ സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ അക്രമി കൊടുവാളുമായി കയറിപ്പോകുന്നതിന്റെയും കൊല നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

റിസപ്ഷനിലെത്തിയ അക്രമി അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് വെട്ടുകയായിരുന്നു. ഒന്നിലേറെ തവണ വെട്ടി മരണം ഉറപ്പാക്കിയ ശേഷം ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് അയ്യപ്പനും ഹോട്ടലിലെ റൂം ബോയിയും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. മാലിന്യം കളയുന്നതിനായി റൂംബോയ് ഹോട്ടലിന് പിന്നിലേക്ക് പോയ സമയത്തായിരുന്നു സംഭവം. 

രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ ഉടമയുടെ അകന്ന ബന്ധുവായ അയ്യപ്പന്‍ മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ലോക്ക്ഡൗണിന് ശേഷം ഏതാനും നാളുകള്‍ക്ക് മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.