ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ജാംഷേദ്പൂരിനെ വീഴ്ത്തി
Mar 11, 2022, 23:09 IST
| സഹൽ അബ്ദുൾ സമദ് നേടിയ ഒരു ഗോളിന്റെ ബലത്തിൽ ശക്തരായ ജാംഷേദ്പൂരിനെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സെമിയിൽ മേൽക്കൈ നേടി. ആദ്യ പാദത്തിൽ നേടിയ ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും. കളിയുടെ 38 മിനിറ്റിലാണ് ആല്‍വാരോ വാസ്‌ക്വെസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ട് ഗോൾ നേടിയത്.
മത്സരത്തിൽ നിരവധി അവസരങ്ങൾ ജാംഷേദ്പൂരിന് കിട്ടിയെങ്കിലും ഗോളാക്കാനായില്ല. പന്തടക്കവും ആകെ ഷോട്ടുകളിലുമെല്ലാം അവർ മുന്നിലായിരുന്നു. രണ്ടാം പാദ മത്സരം മാര്‍ച്ച് 15 ന് നടക്കും. ഈ സീസണില്‍ എവേ ഗോള്‍ നിയമം ഇല്ല. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനലിലേക്ക് കടക്കാം.