കർണ്ണാടകയെ 7-3ന് തകർത്ത് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ; ജസിന് അഞ്ച് ​ഗോൾ

 | 
santhosh

സൂപ്പർസബ് ജസിൻറെ വക കർണ്ണാടകയുടെ വലയിൽ അഞ്ച് ഗോളുകൾ.  90 മിനിറ്റ് കഴിയുമ്പോൾ അവരെ ഗോൾമഴയിൽ മുക്കിക്കൊണ്ട് കേരളം സന്തോഷ് ട്രോഫിയിൽ  15-ാം ഫൈനലിൽ. കർണ്ണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിലെത്തിയത്.   ജസിൻ അഞ്ചും ഷിഖിലും അർജുൻ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയിൽ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയിൽ 10 മിനുറ്റിനിടെയായിരുന്നു ജസിൻറെ ഹാട്രിക്. 

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി ളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ജസിൻ  ചാമ്പ്യൻഷിപ്പിൽ ആറ് ഗോൾ നേടിയ ജസിൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.  മെയ് 2ന് മണിപ്പൂർ-വെസ്റ്റ് ബംഗാൾ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. 

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ സൽമാന് പകരക്കാരനായി നിജോ ഗിൽബേർട്ടിനെ ഉൾപ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. 
25-ാം മിനുട്ടിൽ  കർണാടക ലീഡ് എടുത്തു. ഇടതു വിങ്ങിൽ നിന്ന് സുലൈമലൈ നൽകിയ പാസിൽ സുധീർ കൊട്ടികലയുടെ വകയായിരുന്നു ഗോൾ. ചാമ്പ്യൻഷിപ്പിൽ കൊട്ടികലയുടെ അഞ്ചാം ഗോൾ. 35-ാം മിനുട്ടിൽ  ജസിൻ കേരളത്തിനായി സമനില പിടിച്ചു. ബോക്‌സിന് അകത്തേക്ക് നൽകിയ പാസിൽ അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 40-ാം മിനുട്ടിൽ ജസിനിലൂടെ കേരളം ലീഡ് എടുത്തു. കർണാടകൻ മധ്യനിരതാരങ്ങൾ വരുത്തിയ പിഴവിൽ ഓടി കയറി പന്ത് തട്ടിയെടുത്ത ജസിൻ കർണാടകൻ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. 44-ാം മിനുട്ടിൽ ജസിൻ ഹാട്രിക്ക് നേടി. ഇടതു വിങ്ങിൽ നിന്ന് കേരളാ താരം നിജോ ഗിൽബേർട്ട് അടിച്ച ബോൾ കർണാടകൻ കീപ്പർ കെവിൻ തട്ടിയെങ്കിലും ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിലയുറപ്പിച്ചിരുന്ന ജസിൻ അനായാസം ഗോളാക്കി മാറ്റി. തൊട്ടടുത്ത മിനിറ്റിൽ തന്നെ  കേരളം ലീഡ് മൂന്നാക്കി ഉയർത്തി.  നിജോ ഗിൽബേർട്ട് നൽകിയ പാസ് ഗോൾകീപ്പർ തട്ടിയെങ്കിലും തുടർന്ന് കിട്ടിയ അവസരം ഷിഖിൽ ഗോളാക്കിമാറ്റുകയായിരുന്നു. 


54-ാം മിനുട്ടിൽ കർണാടക ഒരു ഗോൾ തിരിച്ചടിച്ചു. ഏകദേശം 30 വാര അകലെ നിന്ന് കർണാടകൻ വിങ്ങർ കമലേഷ് എടുത്ത ഷോട്ട് കേരളത്തിന്റെ വലയിൽ. ഗോൾ വഴങ്ങിയതിന് ശേഷം രണ്ട് മിനുട്ടിനുള്ളിൽ കേരളത്തിന്റെ അടുത്ത ഗോൾ പിറന്നു. മധ്യനിരയിൽ നിന്ന് കർണാടകൻ ബോക്‌സിലേക്ക് സോളോ റണ്ണിലൂടെ മുന്നേറിയ ജസിൻ ഗോൾകീപ്പറെ കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. സെമിയിൽ ജസിന്റെ നാലാം ഗോൾ. 

62-ാം മിനുട്ടിൽ കേരളത്തിന്റെ ആറാം ഗോൾ പിറന്നു. വലതുവിങ്ങിൽ നിന്ന് അർജുൻ നൽകിയ ക്രോസ് കർണാടകൻ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. 71-ാം മിനുട്ടിൽ കർണാടക മൂന്നാം ഗോൾ നേടി. ബോക്‌സിന് പുറത്തുനിന്ന് സുലൈമലൈ എടുത്ത ഉഗ്രൻ ഷോട്ട് കേരള കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഗോളായി മാറി. രണ്ട് മിനുട്ടിന് ശേഷം 74-ാം മിനുട്ടിൽ ജസിന്റെ അഞ്ചാം ഗോൾ വലയിലേക്ക് വീണു. നൗഫൽ ബോക്‌സിലേക്ക് നൽകിയ പാസ് അനായാസം ജസിൻ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെയാണ് ജസിൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.