കേരളം സന്തോഷ് ട്രോഫി സെമിയിൽ

 | 
Santhosh

പഞ്ചാബിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരളം വിജയിച്ചത്. കേരളത്തിനായി ക്യാപ്റ്റന്‍ ജിജോ ജോസഫ്‌ ഇരട്ട ഗോള്‍ കണ്ടെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. 

12ആം മിനിറ്റിൽ തന്നെ പഞ്ചാബ് ലീഡ് നേടി. കേരളത്തിന്റെ പ്രതിരോധ പിഴവില്‍ നിന്ന് പഞ്ചാബ് മുന്നിലെത്തി. മന്‍വീര്‍ സിങ്ങാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. മന്‍വീറിന്റെ ഷോട്ട്  ഗോള്‍കീപ്പര്‍ മിഥുന്‍ തടയാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

17ആം മിനിറ്റിൽ കേരള നായകൻ സമനില ഗോൾ നേടി. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ്  ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. വിജയ ഗോൾ പിറന്നത് രണ്ടാം പകുതിയിൽ ആണ്. 

ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പഞ്ചാബ് ഡിഫന്‍ഡര്‍മാര്‍ വരുത്തിയ പിഴവ് മുതലെടുത്ത് ജിജോ പന്ത് വലയിലെത്തിക്കുകയായിരുന്നു.