കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; ചിന്ത ജെറോം, വി.പി.സാനു, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍

 | 
Kodiyeri

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും എത്തുന്നു. എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് മൂന്നാം തവണയും കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജോണ്‍ ബ്രിട്ടാസ് എംപി, ചിന്ത ജെറോം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു തുടങ്ങിയവരും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, സിപിഎം ജില്ലാ സെക്രട്ടറിമാരായ എ.വി.റസല്‍, ഇ.എന്‍.സുരേഷ് ബാബു, സി.വി.വര്‍ഗീസ് തുടങ്ങിയവരും സംസ്ഥാന കമ്മിറ്റിയില്‍ എത്തി. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയത്. പിണറായി വിജയനും കോടിയേരിയും ഉള്‍പ്പെടുന്ന 17 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. 

ഇ.പി.ജയരാജന്‍, തോമസ് ഐസക്, പി.കെ.ശ്രീമതി, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, കെ.കെ.ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ.ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍.