കളമശ്ശേരിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ചില്‍; നാല് പേര്‍ മണ്ണിനടിയിലെന്ന് സൂചന

 | 
Kalamassery

കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ കുടുങ്ങി. ഇതരസംസ്ഥാന തൊഴിലാളികളാണ് മണ്ണിനടിയില്‍ പെട്ടതെന്നാണ് സൂചന. രണ്ടു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മണ്ണിടിഞ്ഞത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.