എസ്എഫ്‌ഐ ഭീകര സംഘടനയെപ്പോലെ; നിരോധിക്കണമെന്ന് ലോക്‌സഭയില്‍ ഹൈബി ഈഡന്‍

 | 
Hibi Eden

എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി. ഭീകര സംഘടനയെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണമെന്നാണ് ഹൈബി ഈഡന്‍ ഉന്നയിച്ച ആവശ്യം. തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ നേതാവിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈബി വിഷയം ഉന്നയിച്ചത്. 

എസ്എഫ്‌ഐ കലാലയങ്ങളില്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇതെന്നും ആരോപിച്ച ഹൈബി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. 

ഓരോ ദിവസവും ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. ഒരു വിദ്യാര്‍ത്ഥിനി വളരെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയയായിരിക്കുകയാണ്. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് സഫ്നയെയും സഹപ്രവര്‍ത്തകരെയും എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിച്ചിരിക്കുകയാണെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.