മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ലിവർപൂൾ എഫ്എ കപ്പ് ഫൈനലിൽ

 | 
Liverpool

മാഞ്ചസ്റ്റർ സിറ്റിയെ 2 നെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ എഫ്എ കപ്പ് ഫൈനലിൽ എത്തി. ആദ്യ പകുതിയിൽ നേടിയ 3 ഗോളുകൾ ആണ് ലിവർപൂളിനെ വിജയത്തിൽ എത്തിച്ചത്. സാദിയോ മാനെ നേടിയ ഇരട്ട ഗോളുകൾ ആണ് ലിവേർപൂളിന് ജയം ഉറപ്പിച്ചത്.

9ആം മിനിറ്റിൽ ഹെഡറിലൂടെ ഇബ്രാഹിമ കൊനാട്ടെ നേടിയ ഗോളിൽ ലിവർപൂൾ ലീഡ് നേടി.  17ആം മിനിറ്റിൽ സിറ്റി ഗോൾകീപ്പർ വരുത്തിയ പിഴവിലൂടെ സാദിയോ മാനെ സ്കോർ ചെയ്തു. 45ആം മിനിറ്റിൽ ആണ് മാനെ തന്റെ രണ്ടാം  ഗോൾ നേടിയത്. 

ആദ്യ പകുതിയിൽ ശരാശരി പ്രകടനം കാഴ്ചവെച്ച  സിറ്റി രണ്ടാം പകുതിയിൽ ഫോമിൽ എത്തി. 47ആം മിനിറ്റിൽ ജാക്ക് ഗ്രീലീഷും 91ആം മിനിറ്റിൽ ബെർണാണ്ടോ സിൽവയും ഗോൾ നേടി.

ക്രിസ്റ്റൽ പാലസ്- ചെൽസി മത്സര വിജയിയെ ലിവർപൂൾ ഫൈനലിൽ നേരിടും.