എഫ്എ കപ്പ് കിരീടം ലിവർപൂളിന്; ചെൽസിയെ തോൽപ്പിച്ചത് ഷൂട്ടൗട്ടിൽ
Sun, 15 May 2022
| 
നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകൾ പിറക്കാത്ത മത്സരത്തിൽ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ലിവർപൂൾ എഫ്എ കപ്പ് സ്വന്തമാക്കി. അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് ഷൂട്ടൗട്ടിലെ വിജയം. ചെൽസി നായകൻ സീസർ അസ്പെലിക്വറ്റയുടെ ഷോട്ട് ലക്ഷ്യം തെറ്റിയപ്പോൾ സാദിയോ മാനയുടെ കിക്ക് ചെൽസി ഗോൾകീപ്പർ മെന്റി തടുത്തിട്ടു. ആറാമത്തെ കിക്ക് എടുത്ത മാസൻ മൗണ്ടിന്റെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ അലിസൻ തടുത്തിട്ടു. അടുത്ത കിക്ക് എടുക്കാൻ വന്ന കോൺസ്റ്റാന്റിനോസിന് പിഴച്ചില്ല. ലിവർപൂളിന് കിരീടം.
നേരത്തെ ആക്രമിച്ചു കളിച്ച ലിവർപൂളിന് 33ാം മിനിറ്റിൽ മുഹമ്മദ് സലയെ നഷ്‌ടമായി. പരിക്കേറ്റ് പുറത്തായ സലക്ക് പകരം ജോട്ടയെ ക്ലോപ്പ് ഇറക്കി. രണ്ടു ടീമുകളും നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.