മീഡിയവണ്‍ സംപ്രേഷണം വീണ്ടും നിര്‍ത്തി; നിയമ പോരാട്ടം തുടരും

 | 
Pramod Raman

വാര്‍ത്താവിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സംപ്രേഷണം വീണ്ടും നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവ് മാനിച്ച് സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ലൈവില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും അപ്പീലുമായി ഉടന്‍ തന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു പ്രമോദ് രാമന്‍ വ്യക്തമാക്കി. 

ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണ്‍ സംപ്രേഷണം വിലക്കിയത്. ഇത് ജസ്റ്റിസ് എന്‍.നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശരിവെക്കുകയും വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയവണ്‍ നല്‍കിയ ഹര്‍ജി തള്ളുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ചാനല്‍ വീണ്ടും സംപ്രേഷണം നിര്‍ത്തിവെച്ചത്.