ബാബുവിനെതിരെ നടപടിയെടുക്കില്ല; സംഭവത്തിന്റെ കാരണം പരിശോധിക്കുമെന്ന് മന്ത്രി
മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് നടപചി സ്വീകരിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ബാബുവിന്റൈ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനംവകുപ്പ് സ്വീകരിക്കില്ലെന്ന് മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്നതിന്റെ കാരണം വനംവകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുന്‍കൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സംരക്ഷിത വനത്തില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിന് എതിരെ കേസെടുക്കാന്‍ വനംവകുപ്പ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
മന്ത്രിയുടെ പോസ്റ്റ് വായിക്കാം
ലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്‍.ബാബുവിനെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കില്ല. ബാബുവിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാല്‍ സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുന്നതാണ്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുന്‍കൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ട്.
#malambuzha
#baburescue
#keralaforestandwildlifedepartment