ഉക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങാന്‍ കാരണം സമയത്ത് തീരുമാനം എടുക്കാത്തത്; ദുരന്തങ്ങളെ അവസരമാക്കരുതെന്ന് കേന്ദ്രത്തോട് വരുണ്‍ ഗാന്ധി

 | 
Varun Gandhi

ഉക്രൈനില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങാന്‍ കാരണമായത് കേന്ദ്രസര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനം എടുക്കാത്തതാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. 15,000 വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. എല്ലാ ദുരന്തങ്ങളും സര്‍ക്കാര്‍ അവസരമാക്കി മാറ്റരുതെന്നും വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വരുണ്‍ പറഞ്ഞു. 


ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാത്തത് മൂലം 15,000ലേറെ വിദ്യാര്‍ത്ഥികള്‍ യുദ്ധഭൂമിയിലെ കെടുതികളില്‍ കുടുങ്ങിയിരിക്കുകയാണ്. നയന്ത്ര നടപടികള്‍ സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് ഔദാര്യമല്ല, പകരം നമ്മുടെ ഉത്തരവാദിത്തമാണെന്ന് വരുണ്‍ ട്വീറ്റില്‍ പറഞ്ഞു.