സംവിധായകന്‍ തന്നെ സ്വന്തം സിനിമ സെന്‍സര്‍ ചെയ്ത ബോര്‍ഡിലും; കശ്മീര്‍ ഫയല്‍സിനെതിരെ ആരോപണവുമായി സാകേത് ഗോഖലെ
ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ. സിനിമ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് സമിതിയില്‍ ചിത്രത്തിന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രിയും അംഗമായിരുന്നുവെന്നാണ് സാകേത് ഗോഖലെ രേഖകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയത്. സിനിമയ്ക്ക് കട്ടുകളൊന്നും നിര്‍ദേശിക്കാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021 നവംബര്‍ 3നാണ് ചിത്രം സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിക്കപ്പെട്ടത്. സിബിഎഫ്‌സിയുടെ 12 ബോര്‍ഡംഗങ്ങളില്‍ അഞ്ചാമതായി വിവേക് അഗ്നിഹോത്രിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. സിബിഎഫ്‌സി വെബ്‌സൈറ്റില്‍ ഈ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന നികുതിയിളവുകളും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ സിനിമ കാണുന്നതിനായി അവധി നല്‍കുന്നതുമൊക്കെ ഇതുമായി കൂട്ടിവായിക്കാവുന്നതാണെന്ന് ഗോഖലേ പറയുന്നു.
ബിജെപിയും മോദി സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്യുന്ന പച്ചയായ രാഷ്ട്രീയ പ്രചാരണ പരിപാടിയാണ് ഈ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ ദൈന്യത്തെ വിദ്വേഷ പ്രചാരണത്തിനും ധ്രുവീകരണത്തിനും കോടികള്‍ സമ്പാദിക്കാനുമായി ഉപയോഗിക്കുകയാണ് ചിത്രമെന്നും ഗോഖലെ പറയുന്നു.