ഇന്നും നാളെയും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

 | 
Coop Bank

ശനിയും ഞായറും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി സഹകരണമന്ത്രി വി.എന്‍.വാസവന്‍. ഇന്നു മുതല്‍ നാലു ദിവസം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. ഇന്നും നാളെയും ബാങ്ക് അവധിയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുപണിമുടക്കും കാരണം ബാങ്കുകള്‍ നാലു ദിവസം പ്രവര്‍ത്തിക്കില്ല. 

ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍,, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരില്‍ ഭൂരിഭാഗവും ഈ മൂന്ന് സംഘടനകളില്‍ അംഗങ്ങളായതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തടസപ്പെടും.