ബലാല്‍സംഗക്കേസ്; ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ബലാല്‍സംഗ കേസില്‍ വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാമ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊച്ചി സിറ്റി പോലീസ് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടി ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറഞ്ഞു. പരാതി വ്യാജമാണെന്നും തന്റെ സുഹൃത്തായിരുന്ന പരാതിക്കാരി താനുമായി സൗഹൃദം സ്ഥാപിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ആലുവയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലു കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്രീകാന്ത് വെട്ടിയാര്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവര്‍ തന്നോട് സമാന അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നു.