ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ; തെളിവ് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ
Feb 16, 2022, 15:01 IST
| ഉക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രെമിയയില്‍ നിന്ന് സൈന്യം പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ച് റഷ്യ. ഉക്രൈന്‍ അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സൈനികര്‍ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യന്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും ക്രൈമിയയില്‍ നിന്ന് റെയില്‍ മാര്‍ഗം മാറ്റുന്നതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.
റഷ്യ സൈനികരെ പിന്‍വലിച്ചുവെന്നത് തങ്ങള്‍ക്ക് സ്ഥരികരിക്കാനായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.മറ്റ് യുറോപ്യൻ രാജ്യങ്ങളും റഷ്യയുടെ പിൻമാറ്റം സംബന്ധിച്ച തെളിവുകൾക്കായി കാത്തിരിക്കുകയാണ്.