സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ്
Updated: Mar 7, 2022, 13:01 IST
| മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന അധ്യക്ഷ സ്ഥാനത്തേക്കാണ് സാദിഖലി എത്തുന്നത്. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്.
അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സാദിഖലി ലീഗ് ഉന്നതാധികാര സമിതി അംഗം കൂടിയാണ്. ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.