സ്‌കൂള്‍ വാര്‍ഷിക പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് പ്ലസ്ടു പരീക്ഷ 30ന്

 | 
V-Sivankutty Minister

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് 23ന് ആരംഭിച്ച് ഏപ്രില്‍ 2ന് അവസാനിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും. ഏപ്രില്‍ 29നാണ് പരീക്ഷ അവസാനിക്കുക. 

പ്ലസ്ടു പരീക്ഷ മാര്‍ച്ച് 30ന് ആരംഭിച്ച് ഏപ്രില്‍ 22ന് അവസാനിക്കും. പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷകള്‍ ജൂണ്‍ 2 മുതല്‍ 18 വരെയാണ് നടത്തുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധിയായിരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഇതിന് മുന്നോടിയായി മെയ് 15 മുതല്‍ ക്ലാസ് മുറികള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.