സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയില്‍ നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്, പരാജയമാണെന്ന് ശാരദക്കുട്ടി

 | 
Saradakkutty

ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും മീ ടൂവിനെ പരിഹസിക്കുകയും ചെയ്ത വിനായകനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്, മഹാ പരാജയമാണെന്ന് ശാരദക്കുട്ടി ഫെയിസ്ബുക്കില്‍ കുറിച്ചു. 

ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച് പുരട്ടിയെടുത്താഘോഷിച്ച ചോദ്യകര്‍ത്താക്കള്‍ വീട്ടില്‍ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്.  മഹാ കഷ്ടം  മഹാനാണക്കേട് എന്ന് ശാരദക്കുട്ടി പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റ് വായിക്കാം

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ  പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്. മഹാ പരാജയമാണ്. 
ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകര്‍ത്താക്കള്‍ വീട്ടില്‍ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്.  മഹാ കഷ്ടം  മഹാനാണക്കേട് !..
 കലാകാരനാണത്രേ..