സിപിഐ രാജ്യസഭാ സീറ്റ് വിലപേശിയാണ് നേടിയതെന്ന് ശ്രേയംസ് കുമാര്‍; സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പരസ്യമാക്കി എല്‍ജെഡി
Mar 19, 2022, 13:44 IST
| രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അതൃപ്തി പരസ്യമാക്കി എല്‍ജെഡി. സിപിഐ വിലപേശിയാണ് രാജ്യസഭാ സീറ്റ് നേടിയെടുത്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയംസ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി മുന്നണിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍ജെഡിയുമായി ദേശീയ തലത്തിലുള്ള ലയനം അംഗീകരിക്കുന്നില്ല. സില്‍വര്‍ലൈന്‍, ലോകായുക്ത വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും ശ്രേയംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.