സില്‍വര്‍ലൈന്‍ കല്ലിടല്‍ സംസ്ഥാന വ്യാപകമായി നിര്‍ത്തി; സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഏജന്‍സി

 | 
K Rail

സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തി. സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് കരാര്‍ ഏറ്റെടുത്ത ഏജന്‍സി അറിയിച്ചു. സര്‍വേ ഉപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ കേടുപാടുകള്‍ വരുത്തുകയാണെന്നും വനിതകള്‍ അടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്യുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തിയത്. 

പ്രകോപനം ഒഴിവാക്കുന്നതിനായി ഇന്നത്തെ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് കെറെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കല്ലിടലുമായി മുന്നോട്ടു പോയാല്‍ ജനങ്ങളില്‍ അത് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 

ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഭൂമിയേറ്റെടുക്കല്‍ എന്നും മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു.