ഒമാനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

 | 
Air India

ഒമാനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. മസ്‌കറ്റ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. മസ്‌ക്കറ്റ്-കൊച്ചി IX-442 വിമാനം റണ്‍വേയില്‍ ടേക്കോഫിനായി തയ്യാറെടുക്കുമ്പോഴാണ് പുക കണ്ടത്.

ചിറകില്‍ പുക കണ്ടതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് സ്ലൈഡുകളിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. 141 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.