പവന് 40,000 പിന്നിട്ടു; സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000 പിന്നിട്ടു. 40,560 രൂപയാണ് പവന് ഇന്ന് രേഖപ്പെടുത്തിയ വില. ബുധനാഴ്ച മാത്രം 1040 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഗ്രാമിന് 130 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 5070 രൂപയായി ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു. വില 40,000 പിന്നിട്ടതോടെ 2020ന് ശേഷം ആദ്യമായി സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക് അടുക്കുകയാണ്.
സമീപകാലത്ത് ഒരു ദിവസത്തില്‍ ഇത്രയും വില കുതിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ വില. ജനുവരിയില്‍ രേഖപ്പെടുത്തിയ 36,720 രൂപയുമായി താരതമ്യം ചെയ്താല്‍ 3840 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2020 ഓഗസ്റ്റ് 7ന് രേഖപ്പെടുത്തിയ 42,000 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നിരക്ക്.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാലാണ് സ്വര്‍ണ്ണവില ഉയര്‍ന്നു നില്‍ക്കുന്നത്. രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയാണ്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നതും വിലവര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.