ഉക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Updated: Feb 24, 2022, 17:25 IST
|
ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ ഉക്രൈനിലുണ്ട്. അവിടുത്തെ നിലവിലെ സാഹചര്യം മലയാളികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.