കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന് സുപ്രീം കോടതി
കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കോടതി പറഞ്ഞ. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കി. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്സിനേഷന് രജിസ്റ്റര്‍ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പാസ്പോര്‍ട്ട് നല്‍കിയിട്ടും ഹര്‍ജിക്കാരന് മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്സിന്‍ നിഷേധിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.