ടാറ്റൂ സ്റ്റുഡിയോ ലൈംഗിക പീഡനം; സൂജീഷിനെതിരെ വിദേശ വനിതയും പരാതി നല്‍കി
കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതിയുമായി വിദേശ വനിതയും. ടാറ്റൂ ആര്‍ട്ടിസ്റ്റും ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയുമായ സുജീഷിനെതിരെ സ്പാനിഷ് വനിതയാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജുവിന് ഇമെയില്‍ വഴി ഇവര്‍ പരാതി നല്‍കുകയായിരുന്നു.
താന്‍ നേരത്തേ കൊച്ചിയില്‍ എത്തിയപ്പോള്‍ സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയിരുന്നുവെന്നും ഇവിടെ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ പോലീസ് ശ്രമം ആരംഭിച്ചു. ലൈംഗികാതിക്രമം നടത്തിയതിന് 5 കേസുകളാണ് നിലവില്‍ സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവയില്‍ രണ്ടു കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേരാനെല്ലൂരിലെ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മീ ടൂ വെളിപ്പെടുത്തല്‍ ഉണ്ടായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ യുവതി പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും മറ്റു യുവതികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.